ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയും തീപിടിത്തത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് കെട്ടിടത്തിൽ തീപിടിത്തത്തിൽ പരിക്കേറ്റവരെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്, ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവാദി എന്നിവർ സന്ദർശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി പരിശോധിച്ചതായും ആവശ്യമായ വൈദ്യചികിത്സയും പരിചരണവും ഉറപ്പുവരുത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും ചികിത്സാ നടപടിക്രമങ്ങളും സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് വിശദീകരണം സ്വീകരിച്ചതായി ശൈഖ് ഫഹദ് അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം നൽകണമെന്നും കേസുകൾ തുടർച്ചയായി നിരീക്ഷിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തീപിടിത്തത്തിന്റെ സാഹചര്യങ്ങൾ, കാരണങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിക്കാനും നിർദേശിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കെട്ടിടത്തിൽ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.