Posted On
date_range Updated On
date_range എം.ജി.എം റമദാൻ ക്വിസ് വിജയികൾ
കുവൈത്ത് സിറ്റി: ഹുദാ സെന്റർ കെ.എൻ.എം വനിത വിഭാഗമായ എം.ജി.എം കുവൈത്ത് നടത്തിയ റമദാൻ ക്വിസിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഫാത്തിമ ചോനാരി, അലീമ റഷ, ഷൈലജ മുഹമ്മദ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ പൊതുപരിപാടിയിൽ നൽകുമെന്ന് ക്വിസ് കൺവീനർമാരായ കൗലത്ത് സ്വലാഹിയ, ഷാഹിന അഷ്റഫ് എന്നിവർ അറിയിച്ചു. കുവൈത്തിൽ പ്രവാസികളായ സ്ത്രീകൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ നിരവധി പേർ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.