മെട്രോ മെഡിക്കൽ ഗ്രൂപ് കോർപറേറ്റ് ഓഫിസ് ഉദ്ഘാടനം വിവിധ രാജ്യങ്ങളുടെ
സ്ഥാനപതിമാർ ചേർന്നു നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ആതുരാലയ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർ, മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, മാനേജിങ് പാർട്ണർമാരായ ഇബ്രാഹിം കുട്ടി, ഡോ.ബിജി ബഷീർ, മെഡിക്കൽ ഡയറക്ടർമാർ, മാനേജ്മെന്റ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
ദജീജിൽ 24,000 സ്ക്വയർ ഫീറ്റിൽ വിപുലമായ സൗകര്യത്തോടുകൂടിയാണ് കോർപറേറ്റ് ഓഫിസ്. ഓപറേഷൻസ്, ഹ്യൂമൻ റിസോഴ്സ്, മാർക്കറ്റിങ്, അക്കൗണ്ട്സ്, ഇൻഷുറൻസ്, അഡ്മിനിസ്ട്രേഷൻ, ഗസ്റ്റ് റിലേഷൻ തുടങ്ങിയ ഡിപാർട്മെന്റുകൾ ഇവിടെ പ്രവർത്തിക്കുന്നു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ എല്ലാ പ്രവർത്തനങ്ങളും ഇനി നിയന്ത്രിക്കപ്പെടുന്നത് പുതിയ കോർപറേറ്റ് ഓഫിസിൽനിന്നായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ജി.സി.സി അടക്കമുള്ള മറ്റു രാജ്യങ്ങളിലേക്കു പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നു മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ അറിയിച്ചു. മെഡിസിൻ, മെഡിക്കൽ എക്യുപ്മെന്റ് തുടങ്ങി വിവിധ മേഖലകളിൽ ഇറക്കുമതിയും വിതരണവും വൈകാതെ തുടങ്ങുമെന്നും അറിയിച്ചു. കുവൈത്തിലെ സാമൂഹിക, സാംസ്കാരിക രംഗത്തെയും നാനാ തുറകളിലുള്ള മറ്റു വ്യക്തിത്വങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.