കുവൈത്ത് സിറ്റി: സർക്കാർ ആശുപത്രികളിൽ വിദേശികളുടെ മെഡിക്കൽ ഫീസ് വർധിപ്പിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് റദ്ദാക്കില്ലെന്ന് പുതിയ ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ്. അതേസമയം, ഈ ഉത്തരവ് ഉൾപ്പെടെ മുൻ സർക്കാറിെൻറ കാലത്ത് പുറത്തിറക്കിയ എല്ലാ ഉത്തരവുകളും കൂടുതൽ പഠനവിധേയമാക്കുമെന്നും പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രാലയത്തിെൻറ ദീവാനിയയിൽ തന്നെ അഭിനന്ദിക്കാനെത്തിയവരെ സ്വീകരിക്കുന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകരോട് അറിയിച്ചതാണ് ഇക്കാര്യം.
ഫീസ് വർധന പുനഃപരിശോധനക്കെതിരെ എം.പിമാർ കുവൈത്ത് സിറ്റി: സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും വിദേശികൾക്ക് മെഡിക്കൽ ഫീസ് വർധിപ്പിച്ച് മുൻ ആരോഗ്യമന്ത്രി ജമാൽ അൽഹർബി പുറപ്പെടുവിച്ച ഉത്തരവ് അതേപടി തുടരണമെന്ന് എം.പിമാർ.
തീരുമാനം സർക്കാർ ആശുപത്രികളിലും ഹെൽത്ത് സെൻററുകളിലും തിരക്ക് ഗണ്യമായി കുറക്കുകയും അതുവഴി സ്വദേശികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ ഇടയാക്കുകയും ചെയ്തിട്ടുണ്ടെന്നും എം.പിമാർ പറഞ്ഞു. വിദേശികൾക്ക് ചികിത്സ ഫീസ് വർധിപ്പിച്ച മുൻ ഉത്തരവ് ആവശ്യമെങ്കിൽ പുനഃപരിശോധിക്കുമെന്ന തരത്തിൽ പുതിയ ആരോഗ്യമന്ത്രി പ്രസ്താവന ഇറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എം.പിമാരായ ഡോ. അബ്ദുൽ കരീം അൽ കന്ദരി, ഫൈസൽ അൽ കന്ദരി, സാലിഹ് അൽ ആശൂർ എന്നിവർ അതിനെതിരെ രംഗത്തുവന്നത്. മെഡിക്കൽ ഫീസ് വർധിപ്പിച്ച ഉത്തരവ് റദ്ദാക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ഡോ. അബ്ദുൽ കരീം അൽ കന്ദരി പറഞ്ഞു. ഉത്തരവ് ആശുപത്രികളിലെ തിരക്ക് കുറച്ചതിനുപുറമെ, രാജ്യത്തെ ചികിത്സ സൗകര്യങ്ങളെ ദുരുപയോഗപ്പെടുത്തുന്നത് ഇല്ലാതാക്കിയെന്നും ഫൈസൽ അൽ കന്ദരി അഭിപ്രായപ്പെട്ടു. ഉത്തരവ് പുനഃപരിശോധിക്കാനുള്ള നീക്കം ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികൾക്ക് മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ആരോഗ്യമന്ത്രി ബാധ്യസ്ഥനാണെന്നും വിദേശികൾക്ക് ഫീസ്വർധന ഏർപ്പെടുത്തിയതിലൂടെ ഒരു പരിധിവരെ അത് സാധ്യമായെന്നും സാലിഹ് അൽ ആശൂർ എം.പി പറഞ്ഞു.
ഇതുൾപ്പെടെ മന്ത്രാലയത്തിൽ പരിഷ്കരണം ഏർപ്പെടുത്തേണ്ട എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ടും എം.പിമാർക്ക് കരട് നിർദേശങ്ങൾ സമർപ്പിക്കാവുന്നതാണ്. എല്ലാ നിർദേശങ്ങളും സന്തോഷത്തോടെ സ്വാഗതം ചെയ്യും. ഓരോ ഉത്തരവും ലക്ഷ്യം നേടിയെടുക്കുന്നതിൽ എത്രത്തോളം മുന്നോട്ടുപോകുന്നുണ്ടെന്ന് പരിശോധിക്കും.
അബദ്ധങ്ങളും പോരായ്മകളുമുണ്ടെങ്കിൽ നേരെയാക്കും. വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് വർധനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് എല്ലാ ഫയലുകളും സൂക്ഷ്മമായി പഠിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. അതിനിടെ, സർക്കാർ ആശുപത്രികളിൽ വിദേശികളുടെ പ്രസവ ഫീസ് 50 ദീനാറിൽനിന്ന് 250 ദീനാറായി ഉയർത്തണമെന്ന് എം.പി. ഖലീൽ അൽസാലിഹ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.