യ​മ​നി​ലെ മെ​ഡി​ക്ക​ൽ സെൻറ​റി​ലേ​ക്ക്​ കു​വൈ​ത്തി സം​ഘ​ട​ന ന​ൽ​കി​യ ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ൾ

യമനിൽ ചികിത്സ ഉപകരണങ്ങൾ നൽകി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ അ​ൽ ന​ജാ​ത്ത്​ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി യ​മ​നി​ൽ ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി.ദ​ക്ഷി​ണ യ​മ​നി​ലെ അ​ൽ ഖ​​ബ​യ്​​ത ജി​ല്ല​യി​ലെ മെ​ഡി​ക്ക​ൽ സെൻറ​റി​ലേ​ക്കാ​ണ്​ 'കു​വൈ​ത്ത്​ നി​ങ്ങ​ളോ​ടൊ​പ്പം' കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യി ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ​ത്.

കൈ​ഫാ​ൻ സ​കാ​ത്ത്​ ക​മ്മി​റ്റി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ന​ജാ​ത്ത്​ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്. അ​ൾ​ട്രാ​സൗ​ണ്ട്​ ഡി​വൈ​സ്, അ​ടി​സ്ഥാ​ന ലാ​ബ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, സോ​ളാ​ർ വൈ​ദ്യു​തി സം​വി​ധാ​നം, മ​രു​ന്ന്​ സൂ​ക്ഷി​ക്കാ​നു​ള്ള റെ​ഫ്രി​ജ​റേ​റ്റ​ർ തു​ട​ങ്ങി​യ​വ​യാ​ണ്​ ന​ൽ​കി​യ​ത്. യ​മ​നി​ലെ ല​ഹ്​​ജി ഗ​വ​ർ​ണ​റേ​റ്റ്​ അ​ധി​കൃ​ത​ർ കു​വൈ​ത്തി​െൻറ സ​ഹാ​യ​ത്തി​ന്​ ന​ന്ദി അ​റി​യി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.