മെഡിക്കൽ ക്യാമ്പിൽ ഫ്രൈഡേ ഫോറം - ഇന്ത്യൻ ഡോക് ടേഴ്സ് ഫോറം - ഐ.പി.സി അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയദിനാഘോഷ ഭാഗമായി ഫ്രൈഡേ ഫോറം-ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം (ഐ.ഡി.എഫ്)-ഇസ്ലാമിക് പ്രസന്റേഷൻ കമ്മിറ്റി (ഐ.പി.സി) എന്നിവ സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി.
അങ്കാറ ലേബർ ക്യാമ്പിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ ഇ.സി.ജി, അൾട്രാസൗണ്ട് എന്നീ സൗകര്യങ്ങളും ഒരുക്കി. 750 ഓളം പേർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സൗജന്യമായി മരുന്നും വിതരണം ചെയ്തു.
ഫ്രൈഡേ ഫോറം പ്രസിഡന്റ് മുഹമ്മദ് ഷബീർ, ഐ.ഡി.എഫ് പ്രസിഡന്റ് ഡോ.സമീർ, വൈസ് പ്രസിഡന്റ് ഡോ.മോഹൻ, ഐ.പി.സി ഡയറക്ടർ അമ്മാർ അൽ കന്ദരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത്, ഇന്ത്യൻ ഫാർമസിസ്റ്റ് ഫോറം എന്നിവയുടെ സഹകരണവും ക്യാമ്പിനുണ്ടായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.