അബൂഹലീഫ മെഡ് എക്സ് സെയിൻ കെയറിൽ പുതിയ ലാബ് ഉദ്ഘാടനം മെഡ് എക്സ് സി.ഇ.ഒ വി.പി. മുഹമ്മദലി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: മെഡ് എക്സ് മെഡിക്കൽ ഗ്രൂപ്പിന് കീഴിലുള്ള അബൂഹലീഫ മെഡ് എക്സ് സെയിൻ കെയറിൽ പുതിയ ലാബ് തുറന്നു. മെഡ് എക്സ് സി.ഇ.ഒ വി.പി. മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു. അത്യാധുനിക ഉപകരണങ്ങളോട് കൂടിയ ലാബിൽ വേഗത്തിൽ സേവനം നൽകാൻ കഴിയുമെന്നും ഇത് അബു ഹലീഫ നിവാസികൾക്ക് ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ലാബ് ഉദ്ഘാടനം, കുവൈത്ത് ദേശീയ ദിനം എന്നിവയോടനുബന്ധിച്ച് നിരവധി ആകർഷകമായ പാക്കേജുകൾ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രാഞ്ച് മാനേജർ അബ്ദുൽ സലാം, മെഡ് എക്സ് ഗ്രൂപ് ജനറൽ മാനേജർ ഇംതിയാസ് അഹമദ്, ഓപറേഷൻസ് ഹെഡ് ജുനൈസ് കോയിമ, മെഡിക്കൽ ഡയറക്ടർ ഡോ. റെഷിത് ജോൺസൻ, മറ്റു ഡോക്ടർമാർ, മെഡിക്കൽ -നോൺ മെഡിക്കൽ ജീവനക്കാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.