കുവൈത്ത് സിറ്റി: രാജ്യത്ത് മഴക്കെടുതികളിൽപ്പെട്ട് വീടുകൾക്കും വാഹനങ്ങൾക്കും നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരത്തിന് ഡിസംബർ ആറുവരെ അപേക്ഷ സമർപ്പിക്കാൻ അവസരം. കഴിഞ്ഞദിവസം കുവൈത്ത് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ സാമൂഹികക്ഷേമ-തൊഴിൽമന്ത്രി ഹിന്ദ് അസ്സബീഹ് ആണ് ഇക്കാര്യം അറിയിച്ചത്. നിശ്ചിത സമയത്തിനകം ബന്ധപ്പെട്ട കേന്ദ്രത്തിലെത്തി അപേക്ഷ സമർപ്പിക്കാൻ അർഹരായ എല്ലാവരും ജാഗ്രത കാണിക്കണം.
തുടർ നടപടികൾ പൂർത്തിയാക്കി ദുരിതബാധിതരുടെ പ്രയാസം എത്രയും പെെട്ടന്ന് ലഘൂകരിക്കണമെന്ന നിർബന്ധം സർക്കാറിനുള്ളതുകൊണ്ടാണ് അപേക്ഷ സ്വീകരിക്കുന്നത് വേഗത്തിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾ ഏജൻസികളുടെ സഹകരണത്തോടെ നന്നാക്കിക്കൊടുക്കാൻ ദുരിതാശ്വാസ സമിതി തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയതിെൻറ മൂന്നാം ദിവസം 1400 പേരാണ് ബന്ധപ്പെട്ട കേന്ദ്രത്തിലെത്തിയത്. അതിൽനിന്ന് സൂക്ഷ്മ പരിശോധനയിൽ അർഹരെന്നു കണക്കാക്കിയ 350 പേരിൽനിന്ന് മാത്രമാണ് അപേക്ഷ സ്വീകരിച്ചത്. അതേസമയം, വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കമ്പനികൾ, കൃഷിയിടങ്ങൾ, കുതിരാലയങ്ങൾ എന്നിവക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്വദേശികളെ പോലെ മഴക്കെടുതികൾക്കിരയായ വിദേശികളിൽനിന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.