കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന്, കൊലപാതകം, കവർച്ച പോലുള്ള കുറ്റകൃത്യങ്ങൾ കൂടിവരുന്ന പശ്ചാത്തലത്തിൽ അതിനിനെതിരെ സന്ധിയില്ലാസമരം ആവശ്യമാണെന്ന് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞു. പതിവ് റദമാൻ സന്ദർശന ഭാഗമായി ആഭ്യന്തരമന്ത്രാലയം, അഗ്നിശമന വകുപ്പ് എന്നിവയുടെ ആസ്ഥാനങ്ങളിൽ എത്തിയ ശേഷം നടത്തിയ ഹ്രസ്വ ഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
മയക്കുമരുന്നിലൂടെ യുവാക്കളെ വഴിപിഴപ്പിക്കാനും അതുവഴി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുമുള്ള ഗൂഢ ശ്രമങ്ങളാണ് നടക്കുന്നത്. അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് ലോബികളുടെ പിന്തുണയും ഇതിനുണ്ട്. ധീരമായ നടപടികളിലൂടെ ഈ വിപത്തിനെ നിയന്ത്രിക്കാനും ഇല്ലാതാക്കാനും കഴിയണം. അപകടം പിടിച്ച ഘട്ടങ്ങളിൽ മറ്റുള്ളവർക്കുവേണ്ടി രക്ഷാപ്രവർത്തനങ്ങളിലേർപ്പെടുന്ന അഗ്നിശമന വിഭാഗത്തെ അമീർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.