നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞ മോ​ഷ്ടാ​വ്

ഫർവാനിയയിൽ മുഖംമൂടി കവർച്ച; അന്വേഷണം തുടങ്ങി

കുവൈത്ത് സിറ്റി: ഫർവാനിയയിൽ മൂന്ന് മൊബൈൽ ഫോൺ സ്റ്റോറുകൾ തകർത്ത് 15ഓളം സ്മാർട്ട്ഫോണുകളും ഐപാഡുകളും കവർന്ന മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചു. സ്റ്റോർ ഉടമകൾ ഫർവാനിയ പൊലീസ് സ്‌റ്റേഷനിൽ നേരത്തെ പരാതി നൽകിയിരുന്നു. പുലർച്ച നാലോടെയാണ് ആദ്യ കടയിൽ മോഷണം നടന്നതെന്നാണ് സൂചന.

രണ്ടു മണിക്കൂറിന് ശേഷം മറ്റു രണ്ട് കടകളിൽനിന്ന് മോഷ്ടിക്കാൻ തിരിച്ചെത്തി.മോഷ്ടാവ് കൈയുറയും മാസ്‌കും ധരിച്ച് കടകളുടെ വാതിലുകൾ തകർത്ത് അകത്ത് കടക്കുന്നത് നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഏകദേശം 5000 ദിനാർ വിലയുള്ള സ്മാർട്ട്ഫോണുകളും ഐപാഡുകളും നഷ്ടപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Mask robbery in Farwaniya; Investigation started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.