കുവൈത്ത് സിറ്റി: ആയിരത്തോളം കലാകാരന്മാർ അണിനിരന്ന മാർഗംകളി കാഴ്ചക്കാർക്ക് പുതു അനുഭവമായി. സിറോ മലബാർ കൾ ചറൽ അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു മെഗാ മാർഗംകളി സംഘടിപ്പിച്ചത്.
കുവൈത്തിലെ കൈഫാൻ അമച്വർ അത്ലറ്റിക്സ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിനിർത്തി ഒരേ താളത്ത ിൽ ഒരേ വേഷത്തിൽ ആയിരത്തിനടുത്ത് കലാകാരന്മാർ എഴുപത്തോളം പേർ ചേർന്നാലപിച്ച പാട്ടിനൊപ്പം ചുവടുവെച്ചു.
സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന വലിയൊരുസംഘം താളം തെറ്റാതെ ചുവടുവെച്ചപ്പോൾ കാണികൾക്കും കൗതുകമായി. ഒപ്പം ദേശീയദിനാഘോഷത്തിനൊരുങ്ങുന്ന കുവൈത്തിനുള്ള മലയാളികളുടെ ആദരംകൂടിയായി പരിപാടി മാറി. ഇത്രയും പേരെ ഒരുമിച്ചു അണിനിരത്തി ക്രിസ്തീയ കലാരൂപമായ മാർഗംകളി അവതരിപ്പിക്കുന്നത് പ്രവാസലോകത്ത് ഇതാദ്യമായാണ്. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പി.പി. നാരായണെൻറ നേതൃത്വത്തിലുള്ള പാനൽ പരിപാടി വിലയിരുത്തി.
കുവൈത്ത് രാജകുടുംബാംഗം ശൈഖ് ദുഐജ് ഖലീഫ അസ്സബാഹ് മുഖ്യാതിഥിയായി. സിറോ മലബാർ സഭയുടെ കുവൈത്തിലെ ഔദ്യോഗിക മിഷൻ സെൻററായ എസ്.എം.സി.എയുടെ നാല് ഏരിയകളിൽനിന്നുള്ള പ്രവർത്തകർ മാസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലാണ് മാർഗംകളി അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.