ലുലു ഹൈപ്പർമാർക്കറ്റിൽ ‘മാംഗോ മാനിയ’ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മാമ്പഴത്തിന്റെ വ്യത്യസ്ത രുചികൾ ഒരുക്കി ലുലു ഹൈപ്പർമാർക്കറ്റിൽ ‘മാംഗോ മാനിയ -2026’ന് തുടക്കം. അൽ റായി ഔട്ട്‌ലെറ്റിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി പ്രമോഷൻ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് മുതിർന്ന മാനേജ്മെന്റ് പ്രതിനിധികൾ, ഇന്ത്യൻ എംബസി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള 70-ലധികം മാമ്പഴങ്ങൾ ‘മാംഗോ മാനിയ’യുടെ ഭാഗമാണ്.
മാമ്പഴ സുഗന്ധം ആസ്വദിക്കുന്ന അംബാസഡർ
പരമിത ത്രിപതി
അൽഫോൻസോ, ബദാമി, മല്ലിക, തോതാപുരി, രാജപുരി, കേസർ, മാൽഗോവ, ഇമാം പസന്ദ് തുടങ്ങിയ ജനപ്രിയ ഇനങ്ങൾ ഉൾപ്പെടെ പ്രീമിയം, വിദേശ മാമ്പഴങ്ങളുടെ വിപുലമായ ശേഖരം ഉപഭോക്താക്കൾക്ക് ആസ്വദിക്കാം. യമൻ ഗാൽപത്തൂർ പോലുള്ള അപൂർവവും ആവശ്യക്കാരേറിയതുമായ ഇനവും പരീക്ഷിക്കാം. ലുലു ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഇവ ലഭ്യമാകും.
ആകർഷകമായ പ്രമോഷനുകളും പ്രത്യേക ഡീലുകളും പ്രഖ്യാപിച്ചിട്ടുമുണ്ട്. ആസ്വാദകരമായ രുചി, നിറം, സുഗന്ധം, മികച്ച ഗുണനിലവാരം എന്നിവയാൽ ശ്രദ്ധേയമായ ഇന്ത്യൻ മാമ്പഴ ഇനങ്ങളുടെ വിപുലമായ ശേഖരം പ്രത്യേക ആകർഷണമാണ്. ജ്യൂസുകൾ, സ്മൂത്തികൾ, ഹൽവ, പായസം, സാലഡുകൾ, കറികൾ, അച്ചാറുകൾ എന്നിവയുൾപ്പെടെ മാമ്പഴം അടങ്ങിയ നിരവധി വിഭവങ്ങളും ലഭ്യമാണ്. മാമ്പഴ പ്രമേയത്തിലുള്ള ഡിസ്‌പ്ലേകൾ, സെൽഫി ബൂത്തുകൾ, ഷോപ്പിംഗ് അനുഭവം സമ്പന്നമാക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന അലങ്കാരങ്ങൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി മാംഗോ കേക്ക് അലങ്കാര മത്സരവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.