മംഗഫ് സ്കൈ സ്പോർട്സ് ക്ലബ് ക്രിക്കറ്റ് ജേതാക്കളായ സ്കൈ ചാലഞ്ചേഴ്സ് ടീം
കുവൈത്ത് സിറ്റി: മംഗഫ് സ്കൈ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൈലാർക്ക് സീസൺ -3 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. മൂന്ന് ആഴ്ചകളിലായി നടന്ന മത്സരങ്ങളിൽ 12 ടീമുകൾ പങ്കെടുത്തു.
മംഗഫ് സ്കൈ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ സ്കൈ ചാലഞ്ചേഴ്സ് ടീം മികച്ച പ്രകടനത്തിലൂടെ കിരീടം സ്വന്തമാക്കി. സ്റ്റാർ റേഞ്ചേഴ്സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. ഫൈനൽ മത്സരത്തിൽ ജയരാമൻ ‘മാൻ ഓഫ് ദ മാച്ച്’ പുരസ്കാരവും, മിഥുൻ ഫിലിപ്പ് ‘മാൻ ഓഫ് ദ സീരീസ്’ ആയും തെരഞ്ഞെടുത്തു.മുകേഷ് (മികച്ച ഫീൽഡർ), അരുൺ പോത്തൻ (മികച്ച ക്യാച്ച്), വിച്ചൂസ് (മികച്ച വിക്കറ്റ് കീപ്പർ), വിഷ്ണു (മികച്ച ബൗളർ), സെൽവ (മികച്ച ബാറ്റ്സ്മാൻ) എന്നിവർ മറ്റു പുരസ്കാരങ്ങൾ നേടി. വിജയികൾക്ക് അൽ അൻസാരി എക്സ്ചേഞ്ച് ബ്രാഞ്ച് മാനേജർ അതുൽ, ഹാർട്ട് ബീറ്റ്സ് സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടർ ലാൾസൺ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ ഷൈജു അടൂർ, അഖിൽ, സച്ചിൻ, ഹരിദാസ്, രാജ്, ഷബീർ, ബിജോ, അർജുൻ, അശോക്, നിതിൻ, ഇന്ത്യാസ്, ശാരന്ത്, മനു, റിജിൽ, അജി ടോം, രാഹുൽ, ജെബാസ്റ്റിൻ, ഷോബിൻ, അരവിന്ദ്, റിജു, ശിവ, രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.