മംഗഫ് ബ്രദേഴ്സ് സമ്മർകപ്പ് ക്രിക്കറ്റ് ജേതാക്കളായ റൈസിങ് സ്റ്റാർ ഗോൾഡ് ടീം
കുവൈത്ത് സിറ്റി: മംഗഫ് ബ്രദേഴ്സ് സമ്മർ കപ്പ് സീസൺ-1 ക്രിക്കറ്റ് ടൂർണമെന്റിൽ റൈസിങ് സ്റ്റാർ ഗോൾഡ് ജേതാക്കളായി. മംഗഫ് ബ്രദേഴ്സ് റോയൽ കിങ്സിനെ 88 റൺസിന് പരാജയപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത റൈസിങ് സ്റ്റാർ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽ കിങ്സ് 19.4 ഓവറിൽ 135 റൺസിന് എല്ലാവരും പുറത്തായി.
റൈസിങ് സ്റ്റാർ ഗോൾഡിന് വേണ്ടി ഷിമു ലാൽ, സീം, ജോ ഫിലിപ്പ്, ജോൺപീറ്റർ, ഡെന്നീസ് രാജ് എന്നിവർ മികച്ച ബാറ്റിങ് കാഴ്ചവെച്ചു. റോയൽ കിങ്സിന് വേണ്ടി മുഹമ്മദ് കാസിം, മുഹമ്മദ് റഫീഖ് എന്നിവർ പൊരുതിയെങ്കിലും ലക്ഷ്യം നേടാനായില്ല.
ഫൈനലിൽ മാൻ ഓഫ് ദ മാച്ചായി ഷിമുലാലും ടൂർണമെന്റിലെ മികച്ച ബാറ്ററായി കാർത്തിക്കും മികച്ച ബൗളറായി ഡെന്നീസ് രാജും ഫീൽഡറായി രജീഷ് മുരളിയെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫി ടീം മാനേജർ ബിജു കുര്യൻ ക്യാപ്റ്റൻ സുനിൽ മുസ്തഫ വൈസ് ക്യാപ്റ്റൻ രജീഷ് മുരളി എന്നിവർ ചേർന്നും കാഷ് പ്രൈസ് ടീം കോഓഡിനേറ്റർ താരിഖ് ഉമറും ഏറ്റുവാങ്ങി. 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ തോൽവി അറിയാതെയാണ് റൈസിങ് സ്റ്റാർ ഗോൾഡിന്റെ കിരീടനേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.