മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസും കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക്
ഡെവലപ്മെന്റ് ആക്ടിങ് ഡയറക്ടർ ജനറൽ വലീദ് അൽ ബഹറും കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ് കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റിന്റെ (കെ.എഫ്.എ.ഇ.ഡി) ആക്ടിങ് ഡയറക്ടർ ജനറൽ വലീദ് അൽ ബഹറും കൂടിക്കാഴ്ച നടത്തി.
സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ, മാലദ്വീപിലെ സുസ്ഥിര വികസന ശ്രമങ്ങളെ പിന്തുണക്കുന്നതിന് സഹായിക്കുന്ന സംയുക്ത പദ്ധതികൾ എന്നിവ ഇരുവരും അവലോകനം ചെയ്തു.
മാലദ്വീപ് തലസ്ഥാനമായ മാലെയിൽ നടന്ന യോഗത്തിൽ മുഹമ്മദ് മുയിസ് കുവൈത്തിനോടുള്ള രാജ്യത്തിന്റെ നന്ദിയും ആദരവും പ്രകടിപ്പിച്ചു. മാലദ്വീപിലെ വിമാനത്താവളം സ്ഥാപിക്കൽ, ആശുപത്രികൾ, കുടിവെള്ള പദ്ധതികൾ എന്നിവക്കുള്ള കെ.എഫ്.എ.ഇ.ഡി പിന്തുണയും സൂചിപ്പിച്ചു.
മാലദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷം, കെ.എഫ്.എ.ഇ.ഡി ധനസഹായത്തോടെ ആരംഭിച്ച വിമാനത്താവള വികസന പദ്ധതിയുടെ ഉദ്ഘാടനം എന്നിവയോട് അനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.