മലർവാടി ബാലസംഘം ശേഖരിച്ച പണം കൈമാറുന്നു
കുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ നരനായാട്ടിൽ കടുത്ത യാതനകൾ അനുഭവിക്കുന്ന കുരുന്നു മനസ്സുകൾക്ക് കൈത്താങ്ങായി മലർവാടി ബാലസംഘം കുവൈത്ത് ഘടകം.
മലർവാടി ബാലസംഘത്തിന് കീഴിലുള്ള ‘കുട്ടിക്കുടുക്ക’ സമ്പാദ്യ പദ്ധതിയിലൂടെ ശേഖരിച്ച പണം ഐവ മലർവാടി കോഓഡിനേറ്റർ അഫീഫക്ക് കൈമാറി. ദുരിതമനുഭവിക്കുന്ന ഗസ്സയിലെ കുരുന്നുകൾക്ക് എത്തിക്കുന്ന
സഹായത്തിൽ ഇത് ഉൾപ്പെടുത്തും.കുട്ടികളിൽ സമ്പാദ്യശീലം വർധിപ്പിക്കുന്നതിനും സമൂഹത്തിലെ നിർധനരായ ആളുകളെ സഹായിക്കാനുള്ള സേവന മനസ്സും ഉണ്ടാക്കാനാണ് ‘കുട്ടിക്കുടുക്ക' സമ്പാദ്യ പദ്ധതി. കഴിഞ്ഞ വർഷത്തെ വിഹിതം ഉത്തരേന്ത്യയിലെ കൊടും ശൈത്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകാൻ ഇന്ത്യയിൽ സേവനമേഖലയിൽ പ്രവർത്തിക്കുന്ന വിഷൻ-2026ന്റെ പദ്ധതിയിലേക്ക് നൽകിയിരുന്നു. ഇസ്ലാമിക് വിമൻ അസോസിയേഷൻ (ഐവ) കുവൈത്തിന് കീഴിലെ 13 ബാലസംഘം യൂനിറ്റുകളിലൂടെയാണ് പണം സമാഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.