കുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി കബദ് റിസോർട്ടിൽ സൗഹൃദ സംഗമം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അജ്മൽ വേങ്ങര അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഭാരവാഹികളായ റഊഫ് മശ്ഹൂർ തങ്ങൾ, ഇഖ്ബാൽ മാവിലാടം, ഡോ. മുഹമ്മദലി, ഇല്യാസ് വെന്നിയൂർ, കോഴിക്കോട് ജില്ല പ്രസിഡന്റ് അസീസ് തിക്കോടി, ജില്ല ഭാരവാഹികളായ നൗഷാദ് വെട്ടിച്ചിറ, ഫഹദ് പൂങ്ങാടൻ, ബക്കർ പൊന്നാനി, മുജീബ് ചേകനൂർ, സലിം നിലമ്പൂർ, ഷാഫി ആലിക്കൽ എന്നിവർ സംസാരിച്ചു. പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് അബ്ദുൽ ബാരി ഖിറാഅത്ത് നടത്തി. ഡോ. ഹാഷിം രിഫാഇ മോട്ടിവേഷൻ ക്ലാസും മലപ്പുറം മണ്ഡലം പ്രസിഡന്റ് അബ്ദുൽ സത്താർ (മെഡിക്കൽ വിങ്) ആരോഗ്യ ബോധവത്കരണ ക്ലാസുമെടുത്തു.
മങ്കട മണ്ഡലം പ്രസിഡന്റ് റാഫി ആലിക്കൽ ക്വിസ് പ്രോഗ്രാം നടത്തി. ‘തംകീൻ’ സമ്മേളനത്തിൽ ജില്ലയിൽനിന്ന് പങ്കെടുത്ത വൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിച്ചു. ‘തംകീൻ’ സമ്മേളനത്തിൽ മികച്ച പ്രവർത്തനം നടത്തിയ കോട്ടക്കൽ, വേങ്ങര, മങ്കട മണ്ഡലം കമ്മിറ്റികളെ ആദരിച്ചു. കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി തിരൂർ സി.എച്ച് സെന്ററിന് പ്രഖ്യാപിച്ച ആംബുലൻസിനുള്ള ആദ്യ ഫണ്ട് തിരൂർ മണ്ഡലം ട്രഷറർ ശംസുദ്ദീനിൽനിന്ന് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.
ആർട്സ് വിങ് ജില്ല കൺവീനർ റസീം പടിക്കൽ ഇശൽ സന്ധ്യക്ക് നേതൃത്വം നൽകി. ക്യാമ്പ് രജിസ്ട്രേഷന് കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി സദഖത്തുല്ല പൊന്മള നേതൃത്വം നൽകി. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറ സ്വാഗതവും ഇസ്മായിൽ കോട്ടക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.