മ​ല​ങ്ക​ര സ​ഭാ​സ്ഥാ​നി​ക​ളെ ആ​ദ​രി​ച്ചു

കുവൈത്ത് സിറ്റി: സ​െൻറ് ബേസിൽ ഓർത്തഡോക്സ്‌ ഇടവകയുടെ ആദ്യഫലപ്പെരുന്നാളിന് മുഖ്യാതിഥികളായി കുവൈത്തിൽ എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവരെ ആദരിച്ചു. 26ന് വൈകീട്ട്‌ കുവൈത്തിലെ ഓർത്തഡോക്സ്‌ ഇടവകകൾ ചേർന്ന്‌ സംഘടിപ്പിച്ച ചടങ്ങിൽ സ​െൻറ് ഗ്രിഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവക വികാരി  തോമസ്‌ റമ്പാൻ അധ്യക്ഷത വഹിച്ചു. 


സ​െൻറ് ബേസിൽ ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ സ്വാഗതവും സഭാ മാനേജിങ് കമ്മിറ്റിയംഗം ബാബു വർഗീസ്‌ നന്ദിയും പറഞ്ഞു. സ​െൻറ് തോമസ്‌ പഴയപള്ളി വികാരി ഫാ. അനിൽ വർഗീസ്‌, സ​െൻറ് സ്റ്റീഫൻസ്‌ ഇടവക വികാരി ഫാ. സഞ്ജു ജോൺ, മഹാ ഇടവക സഹവികാരി ഫാ. ജേക്കബ്‌ തോമസ്‌ എന്നിവർ സംസാരിച്ചു. 

ഹബീബ്‌ റമ്പാൻ, ഫാ. മാത്യൂ കൊലമല, വിവിധ ഇടവകകളിൽ നിന്നുള്ള മലങ്കര അസോസിയേഷൻ അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ഇടവകകളുടെ ഭാരവാഹികൾ, അത്മീയ-ജീവകാരുണ്യപ്രസ്ഥാന ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സഭാ മാനേജിങ് കമ്മിറ്റിയംഗം ഷാജി ഇലഞ്ഞിക്കൽ, മുൻ സഭാ മാനേജിങ് കമ്മിറ്റിയംഗങ്ങളായ ഷാജി ഏബ്രഹാം, ജെയ്സൺ വർഗീസ്‌ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

Tags:    
News Summary - malankara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.