Posted On
date_range Updated On
date_range മദ്റസതുന്നൂർ സാൽമിയ ദേശീയ ദിനാഘോഷം
കുവൈത്ത് സിറ്റി: മദ്റസതുന്നൂർ സാൽമിയൽ മദ്റ കുവൈത്ത് ദേശീയ ദിനം ആഘോഷിച്ചു. വിദ്യാർഥികളും അധ്യാപകരും മാനേജ്മെന്റും രക്ഷിതാക്കളും ആഘോഷങ്ങളിൽ പങ്കാളികളായി. അശ്റഫ് സൽവ അധ്യക്ഷത വഹിച്ചു. മദ്റ പ്രിൻസിപ്പൽ സൈനുൽ ആബിദ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു. കെ.ഐ.സി ഇബാദ് വിങ് കൺവീനർ അബ്ദുറഹീം ഹസനി ദേശീയ ദിന സന്ദേശം കൈമാറി. അബ്ദുല്ലത്തീഫ് മൗലവി ബറാഅത്ത്ദിന സന്ദേശം നടത്തി.
മുജീബ് റഹ്മാൻ, അബ്ദുറസാഖ്, നൗഷാദ് നാദാപുരം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. അബ്ദു കുന്നുംപുറം സ്വാഗതവും അഫ്താബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.