അവാർഡ് നേടിയ കുട്ടികൾ അധ്യാപകർക്കൊപ്പം
Posted On
date_range Updated On
date_range മദ്റസ പ്രോഗ്രസ് കാർഡ് വിതരണവും സമ്മാനദാനവും
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹി സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജഹ്റ ഇസ്ലാഹി മദ്റസയുടെ 2022- 2023 അധ്യയന വർഷത്തെ പ്രോഗ്രസ് കാർഡ് വിതരണവും സമ്മാനദാനവും ഏഴാം ക്ലാസ് പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജഹ്റ യൂനിറ്റ് പ്രസിഡൻ്റ് അബ്ദുല്ല കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു.
കെ.കെ.സി അബ്ബാസിയ സോൺ എജുക്കേഷൻ സെക്രട്ടറി അസ്‌ലം ആലപ്പുഴ, സോഷ്യൽ വെൽഫെയർ സെക്രട്ടറി അസ്‌ലം കാപ്പാട്, കേന്ദ്ര സെക്രടറി മഹ്ബുബ് കാപ്പാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അബ്ദുസ്സലാം സ്വലാഹി ഉദ്ബോധന പ്രഭാഷണം നടത്തി. യൂനിറ്റ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ജൗഹർ കാഞ്ഞങ്ങാട് സ്വാഗതവും ഫൈസൽ ചങ്ങനാശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.