ഇ​റ്റാ​ലി​യ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ൽ ലു​ലു കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ്

ലുലു കുവൈത്ത് ഡയറക്ടർ ഇറ്റാലിയൻ ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്തു

കു​വൈ​ത്ത് സി​റ്റി: ഇ​റ്റാ​ലി​യ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ ലു​ലു കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ് പ​​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ കൈ​മാ​റി. 76-ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ ഇ​റ്റാ​ലി​യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് ലു​ലു പ്ര​തി​നി​ധി പ​​ങ്കെ​ടു​ത്ത​ത്. ഇ​റ്റാ​ലി​യ​ൻ ന​യ​ത​ന്ത്ര​ജ്ഞ​രും കു​വൈ​ത്ത് ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ളും പ​​ങ്കെ​ടു​ത്ത പ​രി​പാ​ടി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ എ​ടു​ത്തു​കാ​ണി​ച്ചു.

ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ ലു​ലു​വി​ന്റെ സാ​ന്നി​ധ്യം സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ളും അ​ന്ത​ർ​ദേ​ശീ​യ ബ​ന്ധ​ങ്ങ​ളും വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​ള്ള ലു​ലു കു​വൈ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​യി.

കു​വൈ​ത്തി​ലെ ഇ​റ്റാ​ലി​യ​ൻ അം​ബാ​സ​ഡ​ർ കാ​ർ​ലോ ബാ​ൽ​ഡോ​ച്ചി​യെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ ലു​ലു കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ് നേ​രി​ട്ട് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. പ​ര​സ്പ​ര ബ​ഹു​മാ​ന​വും ആ​ദ​ര​വും നി​ല​നി​ർ​ത്തി​യു​ള്ള ഇ​ത്ത​രം കൂ​ടി​ച്ചേ​ര​ലു​ക​ൾ ലു​ലു കു​വൈ​ത്തും ഇ​റ്റ​ലി​യും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ലു​ലു മാ​നേ​ജ്മെ​ന്റ് വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Lulu Kuwait director attends Italian National Day celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.