കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ 'ഫുഡ് ഇൗസ് ഗ്രേറ്റ് 2021' ഫെസ്റ്റിവൽ എന്ന പേരിൽ ബ്രിട്ടീഷ് ഭക്ഷ്യ ഉൽപന്നങ്ങളുടെ പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു. മേയ് 26 മുതൽ ജൂൺ ഒന്നുവരെയാണ് കാമ്പയിൻ. ബുധനാഴ്ച ലുലു ഹൈപ്പർ മാർക്കറ്റിെൻറ ഖുറൈൻ ഒൗട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ കുവൈത്തിൽ പുതുതായി ചുമതലയേറ്റ ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ് പ്രമോഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ലുലു മാനേജ്മെൻറ് പ്രതിനിധികളും ഉപഭോക്താക്കളും അഭ്യുദയ കാംക്ഷികളും ചടങ്ങിൽ സംബന്ധിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ചാണ് ചടങ്ങ് നടത്തിയത്. അതേസമയം, ആകർഷകമായ കട്ടൗട്ടുകളിലൂടെയും മറ്റ് അലങ്കാരങ്ങളിലൂടെയും ആഘോഷാന്തരീക്ഷം നിലനിർത്തി. ബ്രിട്ടനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും പൈതൃകങ്ങളുടെയും മാതൃകകൾ തീർത്ത കലാവിരുതുകൾ അത്യാകർഷകമാണ്. ബ്രിട്ടീഷ് പൈതൃകങ്ങളുടെ മോഡലുകളുമായി മനോഹരമായ അലങ്കാരങ്ങളുമായി ലുലുവിെൻറ എല്ലാ ശാഖകളും ആകർഷകമാക്കിയിട്ടുണ്ട്. ആഘോഷത്തോടനുബന്ധിച്ച് കാമ്പയിൻ കാലയളവിൽ ലുലുവിെൻറ എല്ലാ ഒൗട്ട്ലെറ്റിലും ബ്രിട്ടീഷ് ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപനയുമുണ്ടാവും. ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാണെന്ന് മാനേജ്മെൻറ് വ്യക്തമാക്കി. ബ്രിട്ടീഷ് ഭക്ഷ്യ ഉൽപന്നങ്ങൾ തന്നെയാണ് മേളയുടെ ആകർഷണം. 36ലധികം മുൻനിര ബ്രിട്ടീഷ് ഫുഡ് കമ്പനികളുടെ ഉൽപന്നങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.