കടമേരി റഹ്മാനിയ അറബിക് കോളജ് കുവൈത്ത് ചാപ്റ്റർ ജനറൽ ബോഡി യോഗം കുവൈത്ത് ഇസ്ലാമിക് കൗൺസിൽ വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കടമേരി റഹ്മാനിയ അറബിക് കോളജ് കുവൈത്ത് കമ്മിറ്റി ജനറൽ ബോഡി യോഗം ഫർവാനിയ ഖാലിദ് ദുവൈഹി പാലസിൽ നടന്നു. കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസൽ ഹാജി എടപ്പള്ളി അധ്യക്ഷതവഹിച്ചു.
ട്രഷറർ ഫൈസൽ കടമേരി സാമ്പത്തിക റിപ്പോർട്ടും, ജനറൽ ജനറൽ സെക്രട്ടറി റഷീദ് പയന്തോങ്ങ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എം.ആർ നാസർ, ഗഫൂർ മുക്കാട്, റഷീദ് ഒന്തത്ത്, റഫീഖ് ഇ.ടി.കെ, സി.കെ.ഇക്ബാൽ എന്നിവർ ആശംസ നേർന്നു. ശരീഫ് റഹ്മാനി മമ്പാട് ഉൽബോധന പ്രസംഗവും പ്രാർഥനയും നിർവഹിച്ചു. ട്രഷറർ വി.ടി.കെ മുഹമ്മദ് നന്ദി പറഞ്ഞു.
പ്രസീഡിങ് ഓഫിസർ ഉസ്മാൻ ദാരിമി അടിവാരം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾ: ഫൈസൽ ഹാജി എടപ്പള്ളി (പ്രസി), റഫീഖ് ഹാജി ശബാബ് (വർക്കിങ് പ്രസി), റഷീദ് പയന്തോങ്ങ്, റഫീഖ് അഹ്മദ് നരിപ്പറ്റ, ഇബ്രാഹിം കൊടക്കാട്, സി.വി. അബ്ദുള്ള, പോക്കർഹാജി കണ്ടോത്ത് (വൈ.പ്രസി), ഫൈസൽ കടമേരി (ജന.സെക്ര), അബ്ദുല്ല മാവിലായി (ഓർഗനൈസിങ് സെക്ര), മുഹമ്മദ് ഹാജി വലിയാലത്ത്, ബഷീർ കണ്ണോത്ത്, ഉസ്മാൻ കാണാഞ്ചേരി, മജീദ് ഏറാഞ്ചേരി, നൗഷാദ് കളത്തിൽ (സെക്ര), വി.ടി.കെ മുഹമ്മദ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.