പൊതുമേഖലയിലെ സ്വദേശിവത്കരണം: നിയമനിർമാണം ഉടൻ
കുവൈത്ത് സിറ്റി: പൊതുമേഖലയിലെ സ്വദേശിവത്കരണം സംബന്ധിച്ച് നിയമനിർമാണം വൈകാതെ ഉണ്ടാവുമെന്ന് സ്വദേശിവത്കരണം സംബന്ധിച്ച പാർലമെൻറ് സമിതിയംഗം സാലിഹ് അശൂർ പറഞ്ഞു. എണ്ണക്കമ്പനി പ്രതിനിധികൾ, സിവിൽ സർവിസ് കമീഷൻ, മാൻപവർ പബ്ലിക് അതോറിറ്റി, പ്ലാനിങ് സുപ്രീം കൗൺസിൽ എന്നിവയുമായുള്ള ചർച്ചക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുവൈത്ത് സിറ്റി: മറ്റെല്ലാ മന്ത്രാലയങ്ങളിലും സ്വദേശിവത്കരണം സാധ്യമാക്കാമെങ്കിലും ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളിൽ ഇത് പൂർണമായി നടപ്പാക്കാൻ സാധ്യമല്ലെന്ന് വിലയിരുത്തൽ.
രണ്ടു മന്ത്രാലയങ്ങളിലെയും ചില തസ്തികകളിൽ കുവൈത്തികളല്ലാത്തവരെ ആശ്രയിക്കാതിരിക്കാൻ ഇപ്പോഴത്തെ സ്ഥിതിയിൽ പ്രയാസമാണെന്ന് പാർലമെൻറിലെ സ്വദേശിവത്കരണ സമിതി അംഗം സാലിഹ് ആശൂർ എം.പി പറഞ്ഞു. കഴിഞ്ഞദിവസം നടന്ന സമിതിയോഗത്തിന് ശേഷം മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സ്വദേശിവത്കരണം എങ്ങനെ നടപ്പാക്കുമെന്നത് സംബന്ധിച്ച് എല്ലാ ഡിപ്പാർട്ട്മെൻറുകളും രൂപരേഖ തയാറാക്കിയിട്ടുണ്ട്. എന്നാൽ, ഈ രണ്ട്ു മന്ത്രാലയങ്ങളും ചില തസ്തികകളിൽ ഇത് നടപ്പാക്കാൻ സാധ്യമല്ലെന്ന സൂചനയാണ് നൽകിയത്.
വിദ്യാഭ്യാസ മന്ത്രാലയത്തിൽ അധ്യാപകരായും ആരോഗ്യമന്ത്രാലയത്തിൽ ഡോക്ടർമാരായും നഴ്സുമാരായും കുവൈത്തികളെ മാത്രം ലഭ്യമല്ലാത്ത സാഹചര്യത്തിലാണിത്.
അഞ്ചുവർഷത്തിനകം പൊതുമേഖലയിലെ വിദേശികളെ ഒഴിവാക്കാൻ കൃത്യമായ വ്യവസ്ഥകളുണ്ടാക്കും.
ഇവ ഉൾക്കൊള്ളിച്ചാവും നിയമനിർമാണം. കുവൈത്തികളുടെയും കുവൈത്തി സ്ത്രീകളിൽ വിദേശ പൗരന്മാർക്കുണ്ടായ കുട്ടികളുടെയും തൊഴിൽ പ്രശ്നം, നിലവിലെ സ്വദേശിവത്കരണ പദ്ധതി തുടങ്ങിയവയെല്ലാം സമിതി ചർച്ച ചെയ്തു.
2022 ആവുമ്പോഴേക്ക് രാജ്യത്തെ പൊതുമേഖല 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ സിവിൽ സർവിസ് കമീഷെൻറ സഹകരണത്തോടെ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒഴിവാക്കാൻ പറ്റുന്ന വിദേശികളുടെ കൃത്യമായ കണക്ക് തയാറാക്കാൻ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. വകുപ്പുകളിൽനിന്ന് വിവരങ്ങൾ കിട്ടുന്ന മുറക്ക് പഠനം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശികളുടെ എണ്ണം അറിയിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും പല വകുപ്പുകളും നൽകിയിട്ടില്ല. ഇൗ സാഹചര്യത്തിൽ കർശന നിർദേശമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. എട്ടു വകുപ്പുകളോട് രണ്ടാഴ്ചക്കകം വിവരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമിച്ച രീതി, നിയമനം നൽകുമ്പോഴുള്ള ഉടമ്പടി, ജോലിയും മറ്റ് ആനുകൂല്യങ്ങൾ എന്നിവയെ സംബന്ധിച്ച റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്. വിദേശ ജീവനക്കാരെ ഒഴിവാക്കുന്നത് വകുപ്പിെൻറ പ്രവർത്തനങ്ങളെ ബാധിക്കുമോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തത തേടിയിട്ടുണ്ട്. കുവൈത്തികൾക്ക് ചെയ്യാൻ സാധ്യമായ തസ്തികകളിൽ എത്ര വിദേശികളുണ്ടെന്നും അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.