ലീഡർ കെ. കരുണാകരൻ കർമ പുരസ്‌കാര സമർപ്പണ ചടങ്ങിന്റെ ഫ്ലയർ ബി.എസ്. പിള്ള പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേരില്‍ ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റി ഏര്‍പ്പെടുത്തിയ ലീഡർ കെ. കരുണാകരൻ കർമ പുരസ്‌കാരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് 2023 ജനുവരി 20ന് കൈമാറും. സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സീനിയർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ല മീറ്റിലാണ് അവാർഡ് കൈമാറുക.
ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്യും. സാമൂഹിക, സാംസ്‌കാരിക, ബിസിനസ് മേഖലയിലെ പ്രമുഖർ പങ്കെടുക്കും. ഗാനമേള, നാടൻപാട്ട്, നൃത്തനൃത്യങ്ങൾ തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.
പരിപാടിയുടെ ഫ്ലയർ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ്. പിള്ള പ്രകാശനം ചെയ്തു. ആലപ്പുഴ ജില്ല കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബിനോയ് ചന്ദൻ സ്വാഗതം പറഞ്ഞു.
നാഷനൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി, ആലപ്പുഴ ജില്ലയുടെ ചാർജുള്ള നാഷനൽ കമ്മിറ്റി സെക്രട്ടറി മനോജ് ചണ്ണപ്പേട്ട, സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല, യൂത്ത് വിങ് ആലപ്പുഴ ജില്ല കമ്മിറ്റി പ്രസിഡന്റ് മനോജ് റോയ്, ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ, ഹരി പത്തിയൂർ, ബാബു പനമ്പള്ളി, വിജോ പി. തോമസ്, സാബു തോമസ്, ജിതിൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു. ആലപ്പുഴ ജില്ല ട്രഷറർ ഷിബു ചെറിയാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.