കേരളോത്സവം സീസൺ- 3 പ്രോഗ്രാം മാന്വൽ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് മാംഗോ ഹൈപ്പർ കേരളോത്സവം സീസൺ-3യുടെ രജിസ്ട്രേഷൻ വെബ്സൈറ്റ് ഉദ്ഘാടനവും പ്രോഗ്രാം മാന്വൽ പ്രകാശനവും നടത്തി. ഫർവാനിയ ദുവൈഹി പാലസ് റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ പ്രവാസി കേരള കുവൈത്ത് കേന്ദ്ര പ്രസിഡന്റ് ലായിക് അഹ്മദ് അധ്യക്ഷത വഹിച്ചു.
രജിസ്ട്രേഷൻ വെബ്സൈറ്റിന്റെ ഉദ്ഘാടനം കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് മാത്യു നിർവഹിച്ചു. സോഹ അഫ്താബ് ആദ്യ പേര് രജിസ്റ്റർ ചെയ്തു തുടക്കം കുറിച്ചു.
കേരളോത്സവം പ്രോഗ്രാം കൺവീനർ കെ. അബ്ദുറഹ്മാൻ നാലു സോണുകളിലെ ക്യാപ്റ്റന്മാരായ ഇളയത് ഇടവ (ഫർവാനിയ), അൻസാർ മാള (സാൽമിയ), മുനീർ പി.കെ (ഫഹാഹീൽ), സിയാസ് അബൂബക്കർ (അബ്ബാസിയ) എന്നിവർക്ക് പ്രോഗ്രാം മാന്വൽ നൽകി പ്രകാശനം നിർവഹിച്ചു. ട്രഷറർ ഖലീൽ റഹ്മാൻ വൈസ് പ്രസിഡന്റ് റഫീഖ് ബാബു, സെക്രട്ടറിമാരായ അൻവർ ഷാജി, സഫ്വാൻ, കേരളോത്സവം കൺവീനർ നയീം ചാലാട് എന്നിവർ സംസാരിച്ചു.
യൂനിറ്റ് പ്രസിഡന്റുമാരായ അഫ്താബ് ആലം, നാസർ മടപ്പള്ളി, സ്വലാഹുദ്ദീൻ, അഷ്റഫ് വാക്കത്ത്, നിഷാദ് ഇളയത്, നസീർ, ഷംസുദ്ദീൻ പാലാഴി, മുജീബ് റഹ്മാൻ, മീഡിയ കൺവീനർ ഗഫൂർ എം.കെ, വാഹിദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
നവംബർ 22ന് രാവിലെ എട്ടു മുതല്‍ അബ്ബാസിയ ആസ്പയർ ഇന്റർനാഷനൽ സ്കൂളിലാണ് കേരളോത്സവം സീസൺ- 3. https://keralotsavam24.com/ ലിങ്കിൽ പേരും മത്സര ഇനങ്ങളും രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് അബ്ബാസിയ-66293508, 50852442, ഫർവാനിയ-66605316, 60010194, സാൽമിയ-99416712, 99873903, ഫഹാഹീൽ-66917233, 65023166.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.