അൽ അൻസാരി എക്സ്ചേഞ്ച് ‘മണി ഫിയസ്റ്റ’ കാമ്പയിൻ മെഗാ വിജയിയായ നൈജീരിയൻ പൗരൻ ലത്തീഫ് അഡേബി ഫെറ്റുഗ

ലത്തീഫിന് ലഭിച്ചത് ഒന്നൊന്നര കൈനീട്ടം

കുവൈത്ത് സിറ്റി: നൈജീരിയൻ പൗരൻ ലത്തീഫ് അഡേബി ഫെറ്റുഗ കുവൈത്തിലെത്തിയത് രണ്ടുമാസം മുമ്പാണ്. കുവൈത്തിലെത്തി ആദ്യത്തെ ശമ്പളത്തിൽനിന്ന് നാട്ടിലേക്ക് പണമയക്കുമ്പോൾ അദ്ദേഹം ഒട്ടും കരുതിയില്ല ഇത്ര വലിയൊരു സമ്മാനത്തിന് താൻ അർഹനാകുമെന്ന്. പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ അൻസാരി എക്സ്ചേഞ്ച് നടത്തിയ 'മണി ഫിയസ്റ്റ' കാമ്പയിനിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ മെഗാ വിജയിയായ ലത്തീഫ് സ്വന്തമാക്കിയത് 3000 ദീനാർ. സാൽമിയയിൽ താമസിക്കുന്ന ഇദ്ദേഹം മറ്റൊരു കാര്യത്തിനായി ഫർവാനിയയിൽ വന്നപ്പോൾ അവിടുത്തെ അൽ അൻസാരി എക്സ്ചേഞ്ചിൽനിന്നാണ് നാട്ടിലേക്ക് പണമയച്ചത്. നേരത്തെ ആറുവർഷത്തോളം ദുബൈയിൽ ഉണ്ടായിരുന്ന ലത്തീഫ് ജീവിത സൗഭാഗ്യം തേടി കുവൈത്തിലേക്ക് ജോലി മാറുകയായിരുന്നു. തുടക്കംതന്നെ ഗംഭീരമായി. കുവൈത്ത് തനിക്ക് ഭാഗ്യമുള്ള മണ്ണാണെന്ന് തോന്നുന്നുവെന്നും ഇവിടെ സന്തോഷത്തോടെ ജോലി ചെയ്യാൻ അൽ അൻസാരിയുടെ മെഗാ സമ്മാനം പ്രചോദനം നൽകുന്നതായും ലത്തീഫ് അഡേബി ഫെറ്റുഗ പ്രതികരിച്ചു. സമ്മാനം പ്രതീക്ഷിച്ചല്ല അൽ അൻസാരിയിൽനിന്ന് പണമയച്ചതെന്നും മികച്ച റേറ്റ് കിട്ടിയതിനാൽ അയച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Latif was very lucky

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.