കുവൈത്ത് സിറ്റി: മേഖലയിൽ സംഘർഷത്തിന് അയവു വന്നതോടെ കുവൈത്ത് വ്യോമാതിർത്തി സുരക്ഷിതമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യാതൊരു ഭീഷണികളോ അപകടസാധ്യതകളോ കണ്ടെത്തിയിട്ടില്ലെന്നും കുവൈത്ത് വ്യോമാതിർത്തി സുരക്ഷിതമായി തുടരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
ഉയർന്ന പ്രതിരോധ ജാഗ്രത തുടരുന്നതായും ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ നാസർ ബൗസ്ലൈബ് പറഞ്ഞു. സായുധ സേന പ്രാദേശിക സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. വിവിധ ഏജൻസികളുമായി നിരന്തരമായ ഏകോപനരും പൂർണ്ണ തയ്യാറെടുപ്പും നിലനിർത്തുന്നുണ്ട്.
സാമൂഹിക ഐക്യത്തെയും രാജ്യ സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന എല്ലാ രൂപങ്ങളിലുമുള്ള വിഭാഗീയത, വിഘടന വാദം എന്നിവ ഒഴിവാക്കാനും ബ്രിഗേഡിയർ നാസർ ബൗസ്ലൈബ് ഉണർത്തി. നിയമം പാലിക്കുക, അധികാരികളുമായുള്ള സഹകരണം എന്നിവ സമൂഹിക സംരക്ഷണത്തിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും അനിവാര്യമാണെന്നും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.