കുവൈത്ത്, തുർക്കിയ സൈനിക മേധാവികൾ കൂടികാഴ്ചയിൽ

സൈനിക സഹകരണം ചർച്ചചെയ്തു കുവൈത്തും തുർക്കിയയും

കുവൈത്ത് സിറ്റി: സൈനിക സഹകരണം വർധിപ്പിക്കുന്നത് ചർച്ചചെയ്തു കുവൈത്ത്, തുർക്കിയ സൈനിക മേധാവികൾ.

കുവൈത്ത് കരസേനാ മേധാവി ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ തുർക്കിയ കരസേനാ മേധാവി സെൽചുക് ബയ്‌റക്താറോഗ്‌ലുവുമായി കൂടിക്കാഴ്ച നടത്തി. അങ്കാറയിലെ ടർക്കിഷ് ജനറൽ സ്റ്റാഫ് ആസ്ഥാനത്തായിരുന്നു കൂടികാഴ്ച.

ഇരു രാജ്യങ്ങളും തമ്മിൽ സൈനിക-പ്രതിരോധ സഹകരണം വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും, പ്രാദേശികവും അന്താരാഷ്ട്രവുമായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട പൊതുവായ താൽപ്പര്യങ്ങളും ഇരു ജനറൽമാരും ചർച്ച ചെയ്തതായി ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Kuwait and Turkey discuss military cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.