കുവൈത്ത് സിറ്റി: രാജ്യത്ത് മത്സ്യകൃഷി പദ്ധതി പൂർത്തിയാകുന്നതോടെ മത്സ്യവിലയിൽ 50 ശതമാനത്തിലധികം വരെ കുറവ് ഉണ്ടായേക്കുമെന്ന് വിലയിരുത്തൽ. 2030-ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതിയുടെ 67 ശതമാനം പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായതായി സർക്കാർ റിപ്പോർട്ട് വ്യക്തമാക്കി.
പ്രാദേശിക മത്സ്യോൽപ്പാദനം വർധിപ്പിച്ച് വില സ്ഥിരപ്പെടുത്താനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം. 24 ദശലക്ഷം ദീനാർ ചെലവിൽ നടപ്പാക്കുന്ന പദ്ധതി മത്സ്യം, ചെമ്മീൻ, ഷെൽഫിഷ് ഉൾപ്പെടെയുള്ള സമുദ്രവിഭവങ്ങളുടെ സുസ്ഥിര ഉൽപ്പാദനത്തിന് വഴിയൊരുക്കും.
സംയോജിത മത്സ്യഫാമുകൾ യാഥാർഥ്യമായാൽ സുബൈദി, ഹാമർ തുടങ്ങിയ പ്രാദേശിക മത്സ്യങ്ങളുടെ വിലയിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കാമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.
മത്സ്യസംസ്കരണം, പാക്കേജിംഗ്, കാനിംഗ്, ഗതാഗതം തുടങ്ങിയ അനുബന്ധ മേഖലകളിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.