Posted On
date_range Updated On
date_range ലബനാനിലെ കുവൈത്ത് പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദേശം
കുവൈത്ത് സിറ്റി: ലബനാനിലെ കുവൈത്ത് പൗരന്മാരോട് ജാഗ്രത പാലിക്കാൻ എംബസി മുന്നറിയിപ്പ് നൽകി. അശാന്തമായ സ്ഥലങ്ങളിൽ പോകരുതെന്നും ലബനാൻ അധികാരികളുടെ നിർദേശങ്ങൾ അനുസരിക്കാനും എംബസി പൗരന്മാരോട് നിർദേശിച്ചു. വിവരങ്ങൾക്ക് തങ്ങളുമായി ആശയവിനിമയം നടത്താനും എംബസി അറിയിച്ചു. ജൂലൈ അവസാനം മുതൽ ലബനാനിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ നിരവധി പേർ കൊല്ലപ്പെടുന്നതിലേക്കും പരിക്കേൽക്കുന്നതിലേക്കും നയിച്ചിട്ടുണ്ട്. രാജ്യത്ത് ഇപ്പോഴും സംഘർഷങ്ങൾ അവസാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.