ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്

മേഖലയിലെ സംഘർഷാവസ്ഥ വിലയിരുത്തി കുവൈത്ത്- ജോർഡൻ വിദേശകാര്യമന്ത്രിമാർ

കുവൈത്ത് സിറ്റി: മേഖലയിൽ വർധിച്ചുവരുന്ന സംഘർഷാവസ്ഥ വിലയിരുത്തി കുവൈത്ത്- ജോർഡൻ വിദേശകാര്യമന്ത്രിമാർ. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ-പ്രവാസി കാര്യ മന്ത്രിയുമായ ഐമൻ അൽ സഫദിയുമായി ടെലിഫോണിൽ ബന്ധപ്പെട്ടു.

കുവൈത്തിനെയും ജോർഡനെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ സമീപകാല ആക്രമണങ്ങളെ ഇരുമന്ത്രിമാരും ശക്തമായി അപലപിച്ചു. പരമാധികാരം സംരക്ഷിക്കുന്നതിനും പ്രാദേശിക അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും എല്ലാ നടപടികളും സ്വീകരിക്കാൻ രാജ്യങ്ങൾക്കുള്ള പൂർണ്ണമായ അവകാശം ഇരുവരും ഉറപ്പിച്ചു പറഞ്ഞു.

ഈ മേഖലയിലെ ഏറ്റവും പുതിയ ഭൗമ-രാഷ്ട്രീയ സംഭവവികാസങ്ങൾ മന്ത്രിമാർ അവലോകനം ചെയ്തു. സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായുള്ള സംയുക്ത നയതന്ത്ര നീക്കങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.

അറബ് ലീഗ് സെക്രട്ടറി ജനറൽ നബീൽ ഫഹ്മിയും വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു. പുതിയ പദവി ഏറ്റെടുത്തതിന് ഫഹ്മിയെ ശൈഖ് ജറാഹ് അഭിനന്ദിച്ചു. സംയുക്ത അറബ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും, ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സിന്റെ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനും, പൊതുവായ അറബ് ലക്ഷ്യങ്ങൾ സേവിക്കുന്നതിൽ പങ്ക് ശക്തിപ്പെടുത്തുന്നതിനും അദ്ദേഹവുമായി അടുത്ത് പ്രവർത്തിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.

Tags:    
News Summary - Kuwaiti, Jordanian foreign ministers assess regional tensions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.