കുവൈത്ത് സിറ്റി: ഇറാനിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, അവിടെ കഴിയുന്ന കുവൈത്തി പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഒത്തുചേരലുകൾക്കും പ്രകടനങ്ങൾക്കും സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും നിർദേശം നൽകി. തദ്ദേശ ഭരണകൂടങ്ങളുടെ നിർദേശങ്ങളും മാർഗനിർദേശങ്ങളും കർശനമായി പാലിക്കണം.
അടിയന്തര സാഹചര്യമുണ്ടായാൽ തെഹ്റാനിലെ കുവൈത്ത് എംബസിയുമായോ വിദേശകാര്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗങ്ങളുമായോ ഉടൻ ബന്ധപ്പെടണമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.