കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാരശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ സംഘടിപ്പിച്ച ‘വിൻ ബിഗ് വിത്ത് ലുലു’ സമ്മാനപദ്ധതിയിലെ വിജയികൾക്ക് പുരസ്കാരം നൽകി. മാർച്ച് 16ന് ലുലു അൽ റായി ഒൗട്ട്ലെറ്റിൽ നടന്ന പരിപാടിയിലാണ് പ്രൗഢമായ സദസ്സിനെ സാക്ഷിനിർത്തി സമ്മാനവിതരണം നടത്തിയത്. ഫെബ്രുവരി ഒന്നുമുതൽ മാർച്ച് നാലുവരെ കാലയളവിൽ ലുലുവിെൻറ എല്ലാ ഷോറൂമുകളിൽനിന്നും ഒാരോ അഞ്ചു ദീനാർ പർച്ചേസിനും നൽകിയ സമ്മാനക്കൂപ്പണിൽനിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തിയത്. 205 ലക്കി വിന്നർമാർക്കായി ആകെ 18,000 ദീനാറിെൻറ സമ്മാനമാണ് നൽകിയത്. മാർച്ച് എട്ട്, ഒമ്പത് തീയതികളിൽ അൽറായി, അൽഖുറൈൻ ഒൗട്ട്ലെറ്റുകളിലാണ് നറുക്കെടുത്തത്. അഞ്ചു പേർക്ക് 600 ദീനാറിെൻറ വീതം ഗിഫ്റ്റ് വൗച്ചർ നൽകി. നൂറുപേർക്ക് 100 ദീനാർ വീതവും വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചർ ലഭിച്ചപ്പോൾ 100 പേർ 50 ദീനാറിെൻറ ഗിഫ്റ്റ് വൗച്ചറിനും അവകാശികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.