???????? ??.??.??.?? ???????? ???????? ???????????? ?????? ??????? ????????????? ???????? ????????????????

കുവൈത്ത് കെ.എം.സി.സി മെഡിക്കല്‍ വിങ് തുടര്‍ചികിത്സ ക്ളിനിക്കിന് തുടക്കം

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി മെഡിക്കല്‍ വിങ്ങിന്‍െറ നേതൃത്വത്തില്‍ മാസംതോറും വിവിധ ഏരിയകളിലായി നടത്തുന്ന തുടര്‍ചികിത്സാ ക്ളിനിക്കിന്‍െറ ഉദ്ഘാടനം അബ്ബാസിയയിലെ കെ.എം.സി.സി ഓഫിസില്‍ നടന്നു.
 രോഗികള്‍ക്ക് ആവശ്യമായ രക്തപരിശോധനകള്‍, രക്തസമ്മര്‍ദ പരിശോധന എന്നിവ ലഭ്യമാക്കിയിരുന്നു. കുവൈത്ത് കെ.എം.സി.സി പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി മെഡിക്കല്‍ വിങ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഗഫൂര്‍ വയനാട്, ട്രഷറര്‍ എം.കെ. അബ്ദുറസാഖ്, ഭാരവാഹികളായ ഫാറൂഖ് ഹമദാനി, സിറാജ് എരഞ്ഞിക്കല്‍, എം.ആര്‍. നാസര്‍, സലാം ചെട്ടിപ്പടി, മുന്‍ ഭാരവാഹികളായ ഷറഫുദ്ദീന്‍ കണ്ണേത്ത്, ബഷീര്‍ ബാത്ത, അജ്മല്‍ വേങ്ങര, ഇസ്മായില്‍ ബേവിഞ്ച എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ വിങ് ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മനോളി സ്വാഗതവും വൈസ് ചെയര്‍മാന്‍ ഷഹീദ് പട്ടില്ലത്ത് നന്ദിയും പറഞ്ഞു. 
അബ്ബാസിയ അല്‍ നഹില്‍ ക്ളിനിക്കിലെ ഡോക്ടര്‍ അനു ദിനേശ്, കെ.എം.സി.സി മെഡിക്കല്‍ വിങ് പ്രവര്‍ത്തകരും മെഡിക്കല്‍ ജീവനക്കാരുമായ ഷറഫുദ്ദീന്‍, ആസിഫ്, മൊയ്തീന്‍, അനസ്, ഫൈസല്‍, അമീര്‍, അഷറഫ്, സുല്‍ഫീക്കര്‍, ശുഐബ് എന്നിവര്‍ ക്ളിനിക്കിന് നേതൃത്വം നല്‍കി.
 എല്ലാ മാസവും കെ.എം.സി.സിയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെയാണ് ക്ളിനിക്ക് സംഘടിപ്പിക്കുക.
News Summary - kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.