കുവൈത്ത് അമീര്‍ ഇന്ന്  ഒമാന്‍ സന്ദര്‍ശിക്കും

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് തിങ്കളാഴ്ച ഒമാനിലേക്ക് പുറപ്പെടും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ ധാരണകളില്‍ ഒപ്പിടുമെന്ന് അമീരി ദിവാന്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. 
നാഷനല്‍ ഗാര്‍ഡ് ഡെപ്യൂട്ടി ചീഫ് മിഷാല്‍ അല്‍ അഹ്മദ്, വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അസ്സബാഹ് തുടങ്ങി ഉന്നതതല സംഘവും അമീറിനെ അനുഗമിക്കും.
 

News Summary - kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.