ദുബൈയിൽ ടൂർണമെന്റിനെത്തിയ കുവൈത്ത് ഫിഗർ സ്കേറ്റിങ് ടീം
കുവൈത്ത് സിറ്റി: 12 കളിക്കാർ അടങ്ങുന്ന കുവൈത്ത് വനിത ഫിഗർ സ്കേറ്റിങ് ടീം യു.എ.ഇയിൽ. ദുബൈയിൽ മൂന്നു ദിവസം നീളുന്ന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് ടീം എത്തിയത്.
ഹെസ്സ അൽ സരാവി, ജന അൽ ഷംലാൻ, സാറ അൽ ലാഹോ, ഖൈരിയ അൽ കന്ദരി, സാമ സരാഗ്, ഹാജർ അൽ കന്ദരി, നോറ ഖുതൈന, സൽമ അൽ സഖ, എലിസബത്ത് ഫ്രാങ്ക്, ജൂറി അൽ മുല്ല, ലിയ അൽ ഖബന്ദി, മൊദാവി അൽ ഹംദാൻ എന്നിവരാണ് ടീം അംഗങ്ങൾ. തുർക്കിയിലും കുവൈത്തിലും പരിശീലന ക്യാമ്പിൽ പങ്കെടുത്ത് ആവശ്യമായ മുന്നൊരുക്കത്തോടെയാണ് കുവൈത്ത് ടീം എത്തിയത്.
ഡയറക്ടർ ബോർഡ് അംഗങ്ങളായ ഫായിദ് അൽ അജ്മി, മുബാറക് അൽ ഒമാനി, ടീം സൂപ്പർ വൈസർ ഗെന അൽ ഫഹദ്, പരിശീലകരായ ആലീസ് ലിയോപാർഡി, ലിയ ഫെയ്ക എന്നിവരും സംഘത്തിലുണ്ട്. കുവൈത്ത് വിന്റർ ഗെയിംസ് ക്ലബിൽ ഫിഗർ സ്കേറ്റിങ്, ഐസ് ഹോക്കി, ഐസ് സ്കേറ്റിങ്, സ്പീഡ് സ്കേറ്റിങ്, കേളിങ് എന്നീ ഗെയിമുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.