Posted On
date_range Updated On
date_range വയോജനങ്ങളുടെ എണ്ണത്തിൽ 11.8 ശതമാനം വർധന
കുവൈത്ത് സിറ്റി: കുവൈത്തിൽ വയോജനങ്ങളുടെ എണ്ണത്തിൽ 11.8 ശതമാനം വർധന. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ കണക്കു പ്രകാരം 65 വയസ്സിന് മുകളിലുള്ള 1,40,114 പേരാണ് രാജ്യത്തുള്ളത്.
ഇതിൽ 59 ശതമാനം കുവൈത്തികളും 41 ശതമാനം വിദേശികളുമാണ്. 2023 ജൂലൈയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 16,487 പേരുടെ വർധനയാണുള്ളത്.
വയോധികരായ പുരുഷന്മാരുടെ എണ്ണം 70,162 ആണ് (33,018 കുവൈത്തികളും 36,244 വിദേശികളും). ഇതിൽ 11.5 ശതമാനം വർധനയാണ് (8,084 പേർ) രേഖപ്പെടുത്തിയത്. വയോജന സ്ത്രീകളുടെ എണ്ണം 69,952 ആണ് (48,786 കുവൈത്തികളും 21,166 വിദേശികളും). ഒരു വർഷം കൊണ്ട് 12 ശതമാനം (8,403 പേർ) വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.