റിവേഴ്സ് വെൻഡിങ് മെഷീൻ
കുവൈത്ത് സിറ്റി: പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന്റെയും മാലിന്യ നിർമാർജനത്തിന്റെയും ഭാഗമായി പുതിയ പരീക്ഷണവുമായി പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇ.പി.എ). ഇ.പി.എ, പരിസ്ഥിതി പ്രൊട്ടക്ഷൻ ഫണ്ടുമായി ഏകോപിപ്പിച്ച് മാലിന്യം തരംതിരിക്കുന്നതിനും പുനരുപയോഗം ചെയ്യുന്നതിനുമായി പ്രത്യേക മെഷീനുകൾ രംഗത്തിറക്കി. റിവേഴ്സ് വെൻഡിങ് മെഷീനുകൾ (ആർ.വി.എം) എന്ന ഇവയിൽ മാലിന്യങ്ങൾ ഇടുന്നവർക്ക് വൗച്ചറുകൾക്കായി കൈമാറ്റം ചെയ്യാവുന്ന പോയന്റുകൾ ലഭിക്കും.
ഗ്ലാസ്, പ്ലാസ്റ്റിക്, ലോഹപ്പാത്രങ്ങൾ എന്നിവ ഇതിൽ നിക്ഷേപിക്കാം. ഇവ പുനരുപയോഗം ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന നിലയിലാക്കും. ഇടുന്ന വസ്തുക്കൾക്കനുസൃതമായാണ് പോയന്റുകൾ ലഭിക്കുക.
എന്നാൽ, പേപ്പറുകൾ യന്ത്രത്തിൽ ഇടാൻ കഴിയില്ല. പരിസ്ഥിതി പബ്ലിക് അതോറിറ്റി ആസ്ഥാനത്തും അൽ ജഹ്റ റിസർവിലും കുവൈത്ത് ഓയിൽ കമ്പനിയുടെ പരിസരത്തും യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കോഓപറേറ്റിവ് സ്റ്റോറുകൾ, രാജ്യത്തിന്റെ മറ്റിടങ്ങൾ എന്നിങ്ങനെ കൂടുതൽ ഇടങ്ങളിലേക്ക് ഇവ വ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.