കുവൈത്ത് സിറ്റി: മൊറോകോ രാജാവ് മുഹമ്മദ് ആറാമന്റെ 24-ാം സ്ഥാനാരോഹണ വാർഷികത്തിൽ കുവൈത്തിന്റെ ആശംസ. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ മൊറോകോ രാജാവിന് ആശംസാസന്ദേശങ്ങൾ അയച്ചു. മുഹമ്മദ് ആറാമന്റെ ഭരണകാലത്ത് മൊറോകോ കൈവരിച്ച പുരോഗതിയെയും വളർച്ചയെയും അമീർ ആശംസ സന്ദേശത്തിൽ സൂചിപ്പിച്ചു.
രാജാവിന് നിത്യമായ ആരോഗ്യവും ക്ഷേമവും നേർന്ന അമീർ മൊറോകോ രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്നു. മുഹമ്മദ് ആറാമന്‍ ആയൂർ ആരോഗ്യം നേർന്ന കിരീടാവകാശി രാജ്യം കൂടുതൽ അഭിവൃദ്ധിയിലെത്തട്ടെ എന്നും ആശംസിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും മുഹമ്മദ് ആറാമൻ രാജാവിനും രാജ്യത്തിനും ക്ഷേമവും അഭിവൃദ്ധിയും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.