കുവൈത്ത് സിറ്റി: നിർമ്മാണ സ്ഥലങ്ങളിലെ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധനാ കാമ്പയിൻ തുടരുന്നു. കഴിഞ്ഞ ദിവസം അഹ്മദി ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ ഒന്നിലധികം കേസുകൾ കണ്ടെത്തി. അഹമ്മദിയിലെ സുരക്ഷാ വകുപ്പാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ ഇൻസ്പെക്ടർമാർ ഒരു ഔദ്യോഗിക നിയമലംഘനവും സുരക്ഷാ ആവശ്യകതകൾ ലംഘിച്ചതിന് 128 മുന്നറിയിപ്പുകളും പുറപ്പെടുവിച്ചു. ഗവർണറേറ്റിലെ വാണിജ്യ, പൊതു സൗകര്യങ്ങളിലുടനീളം നിയമപാലനം ഉറപ്പാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നിർമ്മാണ സൈറ്റുകളിൽ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധ പ്രദേശങ്ങളിൽ സമാനമായ തുടരുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.