രാജ്യത്ത് മിതമായ കാലാവസ്ഥ; അടുത്ത ആഴ്ച ചൂട് കൂടും

കുവൈത്ത് സിറ്റി: രാജ്യത്ത് സമശീതോഷ്ണ കാലാവസഥ തുടരുന്നു. നിലവിൽ പകൽ നേരിയ ചൂടും വൈകീട്ടും രാത്രിയും തണുപ്പും അനുഭവപ്പെടുന്നുണ്ട്. ഇടക്കിടെ മഴ എത്തുന്നത് അന്തരീക്ഷ താപനില കൂടുതൽ ഉയർത്താതെ സംരക്ഷിക്കുന്നു. ഈ ആഴ്ച പകൽ ശരാശരി 30 ഡിഗ്രി സെൽഷ്യസിന് താഴയാണ് കൂടിത താപനില പ്രതീക്ഷിക്കുന്നത്.

ഈ മാസം അവസാനത്തോടെ താപനിലയിൽ ഉയർച്ച ഉണ്ടാകും. പകലിലെ ഉയർന്ന ചൂട് രാത്രിയിലേക്കും വ്യാപിച്ചു തുടങ്ങും. രാജ്യം കാലാവസ്ഥയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതോടെ ഈ മാസം അവസാനത്തിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യയുണ്ട്. മേയ് മാസത്തിൽ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കും. ജൂൺ ആദ്യം മുതൽ ആഗസ്റ്റ് അവസാനം വരെ കടുത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടാറ്.

ജൂൺ,ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പുറം ജോലിക്ക് നിയന്ത്രണം ഉണ്ടാകും. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ പുറത്ത് ജോലി ചെയ്യിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തുക. നേരിട്ട് സൂര്യതാപം ഏൽക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റു അപകടങ്ങളും ഒഴിവാക്കാനാണിത്.

ജൂൺ, ജൂലൈ,ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ വിവിധ ഘടകങ്ങൾ കാരണം കുവൈത്തിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് ശക്തമായ ചൂടാണ് അടുത്തിടെ അനുഭവപ്പെടുന്നത്. 

Tags:    
News Summary - Moderate weather in the country; heat to increase next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.