കനത്ത ജാഗ്രത തുടർന്ന് കുവൈത്ത്

കുവൈത്ത്​ സിറ്റി: മേഘലയിലെ പ്രത്യേക സാഹചര്യത്തിൽ ജാഗ്രത നടപടികൾ തുടർന്ന് കുവൈത്ത്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളുമായി ശക്തമായ ഏകോപനവും പൂർണ്ണ സന്നദ്ധതയും തുടരുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലീബ് ​​പറഞ്ഞു.

മേഖലയിലെ എല്ലാ സംഭവവികാസങ്ങളിലും സായുധ സേന തികഞ്ഞ ജാഗ്രതയോടെ വിലയിരുത്തുകയും നിരന്തര ഫോളോഅപ്പ് നടത്തുന്നുമുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി വിദൂര പ്രദേശങ്ങളിലെ വേട്ടയാടൽ പ്രവർത്തനങ്ങൾ മാറ്റിവെക്കാനും ആഭ്യന്തര മന്ത്രാലയം പൗരന്മാരോട് അഭ്യർത്ഥിച്ചു. യു.എസ്-ഇറാൻ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ കുവൈത്ത് ശാന്തമാണ്. നാലു ദിവസമായി കുവൈത്ത് ലക്ഷ്യമിട്ട് ആക്രമണങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്തിട്ടില്ല.

അതേസമയം, ഇസ്‍ലാമാബാദിൽ നടന്ന യു.എസ്-ഇറാൻ ചർച്ചയിൽ തീരുമാനങ്ങൾ ആകാത്തതും മേഖലയിലെ അനിശ്ചിതത്വം തുടരുന്നതും നേരിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനാൽ രാജ്യം കനത്ത ജാഗ്രത തുടരുകയാണ്.

Tags:    
News Summary - Kuwait on high alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.