Posted On
date_range Updated On
date_range ലോക കുതിരസവാരി ചാമ്പ്യൻഷിപ്പിൽ നേട്ടം കൊയ്യാൻ കുവൈത്ത്
കുവൈത്ത് സിറ്റി: ജർമ്മനിയിൽ നടക്കുന്ന ലോക കുതിരസവാരി ചാമ്പ്യൻഷിപ്പിൽ കുവൈത്ത് പങ്കെടുക്കും. കുവൈത്ത് കുതിരസവാരി താരങ്ങളായ അലി അൽ ഖറാഫിയും ഹുസൈൻ അൽ ഖറാഫിയുമാണ് പ്രശസ്തമായ എഫ്.ഇ.ഐ വേൾഡ് ചാമ്പ്യൻഷിപ്സ് ആഹെൻ സോയേഴ്സ് ഷോ-ജമ്പിംഗ് ഇനത്തിൽ പങ്കെടുക്കുന്നത്. ജർമ്മനിയിലെ ചരിത്രപ്രസിദ്ധമായ ആഹെൻ സോയേഴ്സ് ഷോ ഗ്രൗണ്ടിൽ ഈ മാസം 23 വരെയാണ് ചാമ്പ്യൻഷിപ്പ്.
ഡ്രെസേജ്, ഷോ-ജമ്പിംഗ്, ഇവന്റിംഗ്, ഡ്രൈവിംഗ്, വോൾട്ടിംഗ്, പാരാ-ഡ്രെസേജ് എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായുള്ള മത്സരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഇക്വസ്ട്രിയൻ സ്പോർട്സ് (എഫ്.ഇ.ഐ) സംഘടിപ്പിക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ 70 രാജ്യങ്ങളിൽ നിന്നുള്ള 814 കുതിരസവാരിക്കാരും, കൂടാതെ യുവതാരങ്ങൾക്കായുള്ള മത്സരങ്ങളിൽ 65 പേരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.