കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേലിന്റെ വംശഹത്യ കുറ്റകൃത്യം വ്യക്തമാക്കുന്ന ഐക്യരാഷ്ട്രസഭ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ സമിതി റിപ്പോർട്ട് കുവൈത്ത് സ്വാഗതം ചെയ്തു. ഫലസ്തീൻ ജനതയെ ആസൂത്രിതമായി നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയങ്ങൾ നടപ്പിലാക്കാനുള്ള ഇസ്രായേലിന്റെ ക്രിമിനൽ ഉദ്ദേശ്യങ്ങൾ ഈ റിപ്പോർട്ട് സ്ഥിരീകരിക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടികാട്ടി. വംശഹത്യ തടയുന്നതിനും ഫലസ്തീനിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാ കൗൺസിലും ഉടൻ നടപടിയെടുക്കണം. അന്താരാഷ്ട്ര നിയമത്തിന്റെയും മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനത്തിന് ഇസ്രായേലിന് മേൽ കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ടു.
ഗസ്സയിൽ ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ വംശഹത്യ നടത്തിയതായുള്ള ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമീഷൻ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 1948ലെ വംശഹത്യ കൺവെൻഷൻ നിർവചിച്ചിരിക്കുന്ന അഞ്ച് വംശഹത്യാ മാനദണ്ഡങ്ങളിൽ നാലെണ്ണം ഇസ്രായേലി അധികാരികളും സുരക്ഷാ സേനയും ഒരു ദേശീയ, വംശീയ, അല്ലെങ്കിൽ മതപരമായ സംഘത്തിനെതിരെ ചെയ്തിട്ടുണ്ടെന്നും ഇപ്പോഴും ചെയ്യുന്നുണ്ടെന്നും 72 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.