കുവൈത്ത് സിറ്റി: ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി 12 വ്യവസായിക പ്ലോട്ടുകൾ അടച്ചുപൂട്ടി. ഉപഭോക്തൃ കരാർ നിബന്ധനകളുടെ ഗുരുതര ലംഘനം, നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പ്രവർത്തനം ആരംഭിക്കാത്തത്, അനുമതിയില്ലാതെ പ്രവർത്തനം മാറ്റൽ എന്നിവയാണ് പ്രധാന കുറ്റങ്ങൾ.
പ്ലോട്ടുകൾ അനുമതിയില്ലാതെ സബ്ലറ്റ് ചെയ്തതും അഗ്നിസുരക്ഷ ഉൾപ്പെടെയുള്ള പരിസ്ഥിതി-സുരക്ഷാ മാനദണ്ഡങ്ങൾ ഉള്‍പ്പടെയുള്ള ലംഘനങ്ങള്‍ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. ലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തി. ക്രമക്കേടുകൾ പരിഹരിക്കാൻ പരമാവധി ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്.
നിശ്ചിത സമയപരിധിക്കുള്ളിൽ ലംഘനങ്ങൾ പരിഹരിക്കാത്തപക്ഷം കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. വ്യാവസായിക മേഖലയിൽ നിയമാനുസൃത പ്രവർത്തനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.