കുവൈത്ത് സിറ്റി: സമുദ്രാതിർത്തി ലംഘിച്ച് തങ്ങളുടെ ജലാതിർത്തിയിൽ പ്രവേശിച്ച മൂന്നു കപ്പലുകൾ ഉടൻ പിൻവലിക്കണമെന്ന ആവശ്യവുമായി കുവൈത്ത് ഇറാഖ് വിദേശകാര്യ മന്ത്രാലയത്തിന് മെമ്മോ നൽകി.
ഇറാഖിലെ കുവൈത്ത് അംബാസഡർ താരീഖ് അൽ ഫറജ് ഇറാഖ് വിദേശകാര്യ മന്ത്രാലയം അറബ് കാര്യ വകുപ്പ് മേധാവി ഉസാമ അൽ രിഫായിക്ക് ഇതുസംബന്ധിച്ച മെമ്മോ കൈമാറി. ഇരു രാജ്യങ്ങളുടെയും പരമാധികാരത്തെ മാനിക്കേണ്ടതിന്റെ ആവശ്യകത ഉണർത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പരമാധികാര ലംഘനത്തെ കർശനമായി നിരസിക്കുന്നതായും വ്യക്തമാക്കി.
നിയമപരമായ മാർഗങ്ങൾക്കനുസൃതമായി ഇക്കാര്യത്തിൽ പ്രതികരിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കുവൈത്ത്, ഇരു രാജ്യങ്ങളുടെയും സുരക്ഷിതത്വവും മേഖലയുടെ സുസ്ഥിരതയും വർധിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും സഹകരിക്കാൻ ഇറാഖി ജനതയോട് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.