Posted On
date_range Updated On
date_range ലബനാന് പിന്തുണയുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതത്തിലായ ലബനാന് പിന്തുണയുമായി കുവൈത്ത്. വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ലബനാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ബൗ ഹബീബിനെ ഫോണിൽ വിളിച്ച് രാജ്യത്തിന്റെ പിന്തുണ അറിയിച്ചു. ലബനാൻ ജനതക്കും സർക്കാറിനും ഐക്യദാർഢ്യവും പിന്തുണയും അബ്ദുല്ല അൽ യഹ്യ വ്യക്തമാക്കി.
ലബനാനെതിരെ ഇസ്രായേൽ തുടരുന്ന എല്ലാ ആക്രമണങ്ങളെയും അപലപിച്ച അബ്ദുല്ല അൽ യഹ്യ രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിന്റെ പിന്തുണയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.