കുവൈത്ത് സിറ്റി: മരുന്നുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഡ്രഗ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ മുൻകൂർ അനുമതിയും ലൈസൻസും ഇല്ലാതെ പരസ്യം ചെയ്യാൻ പാടില്ല. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾക്കും ഇത് ബാധകമാണ്. പരസ്യം ചെയ്യുന്ന മരുന്നുകളോ ആരോഗ്യ ഉൽപന്നങ്ങളോ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതാകണം.
ഫാർമസികൾക്കുള്ളിൽ രോഗികളുമായോ ഫാർമസിസ്റ്റുകളുമായോ ബന്ധപ്പെട്ട ഉള്ളടക്കം ചിത്രീകരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാൻ പാടില്ല. തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകളോ ചിത്രങ്ങളോ പരസ്യത്തിൽ ഉണ്ടാകാൻ പാടില്ല. അശാസ്ത്രീയമായതോ തെറ്റായതോ ആയ വിവരങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കും.
പരസ്യ കിഴിവുകൾക്കോ പ്രമോഷണൽ ഓഫറുകൾക്കോ മന്ത്രാലയത്തിൽനിന്ന് മുൻകൂർ അനുമതി ആവശ്യമാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവോ 3,000 ദീനാർ പിഴയോ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.