രണ്ട് മിസൈലുകളും 13 ഡ്രോണുകളും തടഞ്ഞു

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുവൈത്തിന്റെ വ്യോമാതിർത്തിക്കുള്ളിൽ രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും സായുധ സേന കണ്ടെത്തി തടഞ്ഞതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഫോടകഅവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ആറ് റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തിൽ ആക്രമണത്തിന്റെ തുടക്കം മുതൽ ലഭിച്ച ഇത്തരത്തിലുള്ള ആകെ റിപ്പോർട്ടുകളുടെ എണ്ണം 403 ആയി.

ആഭ്യന്തര മന്ത്രിമാർ ചർച്ച നടത്തി

കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹുമായി മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും സംഭവവികാസങ്ങളും ചർച്ച ചെയ്തു ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ഫസ്റ്റ് ലെഫ്റ്റനന്റ് ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ.

ഫോൺ സംഭാഷണത്തിനിടെ ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന സാഹോദര്യ ബന്ധങ്ങളുടെ ആഴവും, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും പിന്തുണക്കുന്നതിനായുള്ള ശ്രമങ്ങളെ ഏകീകരിക്കാനും സംയുക്ത സുരക്ഷാ പ്രവർത്തനങ്ങൾ വർധിപ്പിക്കാനുമുള്ള താൽപ്പര്യവും ശൈഖ് ഫഹദ് വ്യക്തമാക്കി.

Tags:    
News Summary - Two missiles and 13 drones intercepted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.